കെ.ടി. ജലീലിന് വധഭീഷണി: മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

പഴയങ്ങാടി: മുന്‍ മന്ത്രി കെ.ടി. ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാട്ടൂല്‍ സ്വദേശിക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.

മാട്ടൂല്‍ കടപ്പുറത്ത് ഹൗസില്‍ കെ.എന്‍. അബൂബക്കറിനെതിരെയാണ് കേസെടുത്തത്. കെ.ടി. ജലീലി‍‍െന്‍റ ഫോണിലേക്ക് ഒക്ടോബര്‍ അഞ്ചാം തീയതി വാട്​സ്‌ആപ് വഴി അയച്ച സന്ദേശത്തിലാണ് ഇയാള്‍ വധഭീഷണിയുയര്‍ത്തിയത്.

കെ.ടി. ജലീല്‍ ഇത് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. സൈബര്‍ സെല്ലി‍െന്‍റ സഹായത്തോടെയുള്ള പരിശോധനയിലാണ് പഴയങ്ങാടി പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ നിന്നാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തിയത്. ഐ.പി.സി 163, 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ്​ കേസെടുത്തത്​.

spot_img

Related Articles

Latest news