ബെംഗളൂരു : ബെംഗളൂരുവില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച മലയാളികള്‍ അടക്കമുള്ളവര്‍ അറസ്റ്റില്‍. അനേക്കല്‍ ഗ്രീന്‍ വാലി റിസോര്‍ട്ടിലാണ് ലഹകി പാര്‍ട്ടി സംഘടിപ്പിച്ചത്.
ഇതില്‍ പങ്കാളിത്തമുള്ള 28 പേരാണ് പിടിയിലായത്. ഇതില്‍ നാല് യുവതികള്‍ മലയാളികളാണ്. ഇവരില്‍ മൂന്ന് ആഫ്രിക്കന്‍ സ്വദേശികളും ഉള്‍പ്പെടും. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്.
സംശയത്തിന്റെ പേരില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഇവര്‍ പിടിയിലായത്. ലഹരി വസ്തുക്കള്‍ റിസോര്‍ട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.കേരളത്തിന് പുറമെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് വിവരം.
ബെംഗളുരുവിലെ ഐടി ജീവനക്കാരും കോളേജ് വിദ്യാര്‍ത്ഥികളുമാണ് പിടിയിലായ മലയാളികള്‍. സമൂഹമാധ്യമങ്ങള്‍ വഴിയാണ് പാര്‍ട്ടിയിലേക്ക് ആളെ കൂട്ടിയത്. ഇതിനായി വന്‍ തുകയാണ് സംഘാടകര്‍ വാങ്ങിയത്. ഒരു സംഗീത ഏജന്‍സിയുടെ പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.
നിരോധിത മരുന്നുകൾ, 14 ബൈക്കുകള്‍, ഏഴ് കാറുകള്‍ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയാണ് ടിക്കറ്റ് വിറ്റത്.