“കോരന് കഞ്ഞി കുമ്പിളിൽ തന്നെ” പ്രവാസി ചൂഷണം തിരിച്ചറിയുക.

“കോരന് കഞ്ഞി കുമ്പിളിൽ തന്നെ”

ലേഖകൻ: അബ്ദുൽ കലാം ആലങ്കോട്.

“കോരന് കഞ്ഞി കുമ്പിളിൽ തന്നെ” പ്രവാസ ലോകത്തേക്ക് വിശിഷ്യ അറേബ്യൻ നാടുകളിലേക്ക് ജോലി തേടി പോകുന്ന കാലം തൊട്ടേ പ്രവാസികളെ ചൂഷണം ചെയ്യുന്ന നിലപാടാണ് ഇന്ത്യയിൽ നിന്ന് വന്നു പോകുന്ന നമ്മുടെ സ്വന്തം എന്ന് പറയുന്ന വിമാന കമ്പനികൾ. വർഷങ്ങൾ മലരാരുണ്യത്തിൽ കിടന്നു കഷ്ടപ്പെട്ട് വർഷങ്ങൾക്കു ശേഷം ഓണത്തിനോ , വിഷുവിനോ, ബക്രീദിനോ, അതുമല്ലെങ്കിൽ കുട്ടികളുടെ വെക്കേഷൻ സമയങ്ങളിലൊ നാട്ടിലേക്ക് പോയോ തന്റെ കുടുംബ വുമൊത്തു കുറച്ചു ദിവസങ്ങൾ നിൽക്കാം എന്ന് കരുതി നാട്ടിലേക്ക് പോകുന്ന പ്രവാസികളെ പിഴിയുന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കികൊണ്ടിരിക്കുന്നത് .

ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടികൊടുക്കുന്ന മലയാളികളുൾപ്പെടെയാണ് ഈ ചൂഷണത്തിന് വിധേയമാകുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം . നാടിന്റെ നട്ടെല്ലാണ് എന്നൊക്കെ നായികക്ക് നാല്പത് വട്ടം ഇവിടെ വന്ന് അധര വ്യായാമം നടത്തി കാലങ്ങളായി വിദേശ വകുപ്പും , പ്രവാസി വകുപ്പും കൈകാര്യം ചെയ്തിരുന്ന മലയാളികൾ ഈ വകുപ്പ് ഭരിച്ചിട്ടും ഈ ചൂഷണത്തിനെതിരെ ഒരു ചെറു വിരലനക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ . ഇനിയും പ്രവാസികളുടെ പേരും പറഞ്ഞു പ്രവാസികളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരാൻ വരുന്ന ഇത്തരക്കാരെ നമ്മൾ ബഹിഷ്കരിക്കാൻ പ്രവാസികൾ തയ്യാറാകണം . ഈ ചൂഷണം അവസാനിപ്പിക്കും വരെ ഒരു ഭരണാധികാരികൾക്ക് വേണ്ടിയും പ്രവാസ മണ്ണിൽ ചുവപ്പ് പരവധാനി വിരിക്കരുത് .

വർഷങ്ങളോളം മലരാരുണ്യത്തിൽ ജോലി ചെയ്ത് വർഷങ്ങളോളം തന്റെ കുടുംബങ്ങങ്ങളെ വേർപിരിഞ്ഞു നിന്നിട്ട് നാട്ടിലെ വിശേഷ ദിവസം നോക്കി മുതലാളിമാരുടെ കയ്യും കാലും പിടിച്ച് കുറച്ചു ദിവസത്തേക്ക് ലീവും ഒപ്പിച്ചെടുത്തു നാട്ടിലേക്ക് പോകാൻ വേണ്ടി നമ്മുടെ സ്വന്തം വിമാന കമ്പനികളുടെ വിമാനത്തിൽ യാത്രക്കൊരുങ്ങി അവിടെ ചെല്ലുമ്പോഴാണ്. സാധാരണ ഈടാകുന്നതിനേക്കാൾ മൂന്നും നാലും ഇരട്ടി ചാർജ് കൂട്ടി എന്നറിയുന്നത്. ഒന്നോ രണ്ടോ മാസം നാട്ടിൽ നിൽക്കാൻ വേണ്ടി ഒന്ന് പോയി വരണമെങ്കിൽ ഇവിടെ രണ്ടോ മൂന്നോ മാസം ജോലി ചെയ്ത പൈസ മാറ്റി വെക്കേണ്ടി വരുന്ന ഒരു പ്രവാസിയുടെ ദുര്യോഗം കാണാൻ നാട്ടിലെ മാറി മാറി വരുന്ന ഭരണാധികാരികൾക്ക് കാണാനും പരിഹാരം കാണാനും കഴിഞ്ഞിട്ടില്ലെങ്കിൽ അത് നമ്മുടെ അലംഭാവത്തെയാണ് കാണിക്കുന്നത്. പ്രവാസികളുടെ ശക്തിയും അവർ നാടിനു നൽകുന്ന സേവനങ്ങളും ഇനിയും നമ്മുടെ ഭരണാധികൾ വേണ്ട വിധം ഇനിയും മനസിലാക്കിയിട്ടില്ല. അത് അവർക്ക് മനസ്സിലാക്കി കൊടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

നമ്മുടെ സ്വന്തം വിമാന കമ്പനികൾ ഓരോ ഉത്സവ സീസൺ നോക്കി മൂന്നും നാലും ഇരട്ടി ചാർജ് വർധിപ്പിക്കുമ്പോൾ ഇതര രാജ്യത്തെ വിമാന കമ്പനികൾ കുറഞ്ഞ ചാർജിൽ ഇന്ത്യക്കാരെ കൊണ്ട് പോകാൻ തയ്യാറാകുമ്പോഴാണ് നമ്മുടെ സ്വന്തം വിമാന കമ്പനികൾ നമ്മോട് ചെയ്യുന്ന ചൂഷണം എത്രമാത്രമാണ് എന്ന് നാം മനസ്സിലാക്കുന്നത്. അത് മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ചു കേരളത്തിലേക്കുള്ള സർവീസിനാണ് കൂടുതൽ ചാർജ് ഈടാക്കുന്നത് അത് കൊണ്ട് തന്നെ കേരളത്തിൽ പോകേണ്ട യാത്രക്കാർ മറ്റു സംസ്ഥാങ്ങളിൽ പോയി കണക്ഷൻ ഫ്ളൈറ്റിൽ യാത്ര ചെയ്യേണ്ടി വരുന്നു എന്നുള്ളത് എത്ര വിരോധാഭാസമാണ്. പൊതുവേ കേരളത്തിലേക്കാൾ കൂടിയ ദൂരം യാത്ര ചെയ്യുന്ന മറ്റു രാജ്യങ്ങൾ ഇതിലും കുറഞ്ഞ നിരക്കിലാണ് വിമാന സർവീസ് നടത്തുന്നത് എന്ന് അറിയുമ്പോൾ. പൊതുവിൽ കേരള ജനതയോട് വിമാന കമ്പനികൾ സ്വീകരിക്കുന്ന ചിറ്റമ്മ നയം നമുക്ക് മനസ്സിലാകും.മാറി മാറി വരുന്ന സർക്കാരുകളോട്ഇവിടെത്തെ പ്രവാസി സംഘടനകൾ പലകുറി ആവശ്യപ്പെട്ടിട്ടും അതിനൊന്നും ഇന്ന് വരെ ഒരു പരിഹാരം കാണാൻ ഭരണാധികാരികളോ വിമാന കമ്പനിക്കാരോ തയ്യാറാകാത്ത സാഹചര്യത്തിൽ ശക്തമായ നിസ്സഹരണവും, ബഹിഷ്കരണവും മാത്രമാണ് ഇനി പ്രവാസികൾക്ക് മുന്നിലുള്ള പോംവഴി. ഒരു കാരണവശാലും ഇതിന് പരിഹാരം കാണുന്നത് വരെ പ്രവാസ, വിദേശ വകുപ്പുമായി ബന്ധപ്പെട്ട ഒരു നേതാക്കന്മാരെയോ, ഉദ്ദേഗസ്ഥന്മാരെയോ പ്രവാസികളുടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കാതിരിക്കുക, ഇന്ത്യൻ വിമാനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കി മറ്റു രാജ്യങ്ങളിലെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ യാത്ര ചെയ്യുക. ഇങ്ങനെയെങ്കിലും നമ്മൾ പ്രധിഷേധി ച്ചില്ലെങ്കിൽ മഹാമാരി മൂലം ജോലിയും, കൂലിയും,ബിസ്സിനെസ്സും തകർന്ന് നിൽക്കുന്ന നമ്മളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടും. അതിനാൽ ഉണർന്നു പ്രവർത്തിക്കുക..

ലേഖകൻ: അബ്ദുൽ കലാം ആലങ്കോട്, പ്രവാസ ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനാണ്.

മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കുമുണ്ടോ ഒരു ആശയം ? നിങ്ങളുടെ സൃഷ്ടികള്‍ mediawingschannel@gmail.com എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും നിങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പും അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ മീഡിയാ വിങ്ങ്സിൽ പ്രസിദ്ധീകരിക്കും.

 

spot_img

Related Articles

Latest news