റിയാദ് : കോഴിക്കോട് നടക്കുന്ന അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഉത്ഘാടന സെഷനിൽ സ്വാഗതഗാന ദൃശ്യാവിഷ്കാരത്തിലൂടെ മുസ്ലിം സമുദായത്തെ തീവ്രവാദികളായി ചിത്രീകരിച്ച നടപടി പ്രതിഷേധാർഹമാണെന്ന് റിയാദ് പുൽപറ്റ പഞ്ചായത്ത് കെഎംസിസി കൗൺസിൽ യോഗം അഭിപ്രായപെട്ടു.
പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത കൌൺസിൽ യോഗം മലപ്പുറം മണ്ഡലം കെഎംസിസി കമ്മിറ്റി പ്രസിഡന്റ് ബഷീർ ഇരുമ്പുഴി ഉത്ഘാടനം ചെയ്തു.
പുൽപ്പറ്റ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ഷൗക്കത്തലി പുൽപ്പറ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജലീൽ കാരാപറമ്പ് സ്വാഗതവും സെക്രട്ടറി അബ്ദുസ്സമദ് പൂക്കോടൻ റിപ്പോർട്ടും അവതരിപ്പിച്ചു.
പഞ്ചായത്ത് നിരീക്ഷകൻ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഉനൈസ കെഎംസിസി ഭാരവാഹി മൂസ രണ്ടത്താണി
യൂനുസ് കൈതക്കോടൻ , യൂനുസ് നാണത്ത് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് : ഷൗക്കത്തലി പുൽപ്പറ്റ
ജനറൽ സെക്രട്ടറി :അബ്ദുസ്സമദ് പൂക്കോടൻ
ട്രഷറർ : റഫീഖ് OP
ചെയർമാൻ : മൊയ്‌ദീൻകുട്ടി പുതിയത്ത്
വർക്കിങ് സെക്രട്ടറി – സാദിക്കലി പൊത്തൻകോടൻ
എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ലത്തീഫ് വളമംഗലം ,സൈഫു തോട്ടയ്ക്കാട് ,അഷ്‌റഫ് പനോളി , സിറാജ് തോട്ടയ്ക്കാട് ,ഫൈസൽ പാടവത് ,,നൗഷദ് ഷാപ്പിൻകുന്ന് എന്നിവരെയും സെക്രട്ടറിമാരായി ബഷീർ പൂതനാരി , ബാഹിസ് പുൽപ്പറ്റ കബീർ പിസി ,ശരീഫ് തോട്ടക്കാട് ഇല്യാസ് പുൽപ്പറ്റ ,യൂസഫ് തോരപ്പ എന്നിവരെയും കൗൺസിൽ യോഗം തെരഞ്ഞെടുത്തു.