റിയാദ്: റിയാദിലെ ചിന്ത സാംസ്‌കാരിക വെള്ളിയാഴ്ച വൈകുന്നേരം ലുഹ ഹാളിൽ വെച്ച് “ഫാസിസം വെട്ടി മുറിക്കുന്ന കലാസൃഷ്ടികൾ” എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നു. സംഘ് പരിവാറിനെ വിമർശിക്കുന്ന ഏതൊരു അഭിപ്രായത്തേയും കലാസൃഷ്ടിയേയും കടന്നാക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ‘എമ്പുരാൻ’ സിനിമക്കെതിരെ ഉണ്ടായിട്ടുള്ളത്. റിലീസിന് ശേഷവും സ്വയം സിനിമയെ വെട്ടിമുറിക്കാൻ നിർമ്മാതാക്കൾ നിർബന്ധിതരാവുന്ന ഭീതിതമായ സാഹചര്യമാണിന്നുള്ളത്. വിശ്വാസ സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതത്ര്യം ഒക്കെ ഇന്ന് ജനാധിപത്യ ഇന്ത്യയിൽ വിലക്കപ്പെട്ട കനികളാണ്. ഏറ്റവും ആനുകാലികമായ ഈ വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ റിയാദിലെ പ്രബുദ്ധരായ പ്രവാസികളെ സംഘാടകർ ചർച്ച വേദിയിലേക്ക് സ്വാഗതം ചെയ്തു.