മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റില്‍; വീട്ടിലെത്തി അറസ്റ്റ് ചെയ്ത് ഇ ഡി; വസതിയ്ക്ക് മുന്നില്‍ വൻ പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റില്‍. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്‍റെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്. കെജ്രിവാളിന് സമൻസ് നല്‍കാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞിരുന്നത്.

അതിനിടെ എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷിയും എൻഫോഴ്സ്മെന്റ് ഡയറ്ക്ടറേറ്റിന്റെ നടപടിയെ അപലപിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ”കേജ്‌രിവാളിനെ ഡല്‍ഹിക്കാർ സ്വന്തം സഹോദരനെ പോലെയാണ് കാണുന്നത്. എഎപി സർക്കാർ അവർക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തിന് ഒപ്പം നില്‍ക്കും. നിശബ്ദരായിരിക്കില്ല.” അതിഷി പറഞ്ഞു.

കേജ്‌രിവാളിന്റെ വസതിയില്‍ പ്രവേശിക്കാൻ ആരേയും അനുവദിക്കുന്നില്ലെന്ന് ഭരദ്വാജ് പറഞ്ഞു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി അയച്ച ഒൻപതാമത്തെ സമൻസും കേജ്‌രിവാള്‍ തള്ളിയിരുന്നു. അറസ്റ്റുള്‍പ്പടെയുള്ള നിർബന്ധിത നടപടികളില്‍ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് കേജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളിഡല്‍ഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നല്‍കിയതോടെ കേസ് റജിസ്റ്റർ ചെയ്തത്.

spot_img

Related Articles

Latest news