ആശാവർക്കർമാരുടെ സമരം: സർക്കാർ ഈഗോ മാറ്റിവെച്ച് പ്രശ്നപരിഹാരം നടപ്പിലാക്കുക, റിയാദ് ഒഐസിസി

റിയാദ്: കഴിഞ്ഞ ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടത്തിവരുന്ന ജനകീയ സമരത്തിന് റിയാദ് ഒഐസിസി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിന് നിർണായകമായ പങ്ക് വഹിച്ച ആശാപ്രവർത്തകർക്ക് അവഗണനയ്ക്ക് പകരം അംഗീകാരം ലഭിക്കേണ്ടത് ന്യായമായ അവകാശമാണ്.

കേന്ദ്ര വിഹിതം കിട്ടാത്തതുകൊണ്ടാണ് ആശാവർക്കർമാരുടെ ഇൻസെന്റീവ് ഉള്‍പ്പെടെ കുടിശികയായത് എന്ന് കേരളവും, ബജറ്റില്‍ അനുവദിച്ചതിലും തുക സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രവും പരസ്പരം വിഴുപ്പലക്കുമ്പോൾ അവരുടെ ഒരു ദിവസത്തെ വേതനം എത്രയാണന്നത് നാം മറക്കരുത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ആശവർക്കർമാർ രണ്ട് മണിക്കൂർ സേവനം നടത്തിയിരുന്നങ്കിൽ ഇന്ന് അവരെ കൊണ്ട് വിശ്രമം നൽകാതെയുള്ള അമിതഭാരം അടിച്ചേൽപ്പിക്കുകയാണ്.അതുകൊണ്ട് അവർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾക്ക് മുഖം തിരിഞ്ഞു നിൽക്കാതെ സർക്കാറിന്റെ ഈഗോ പ്രശ്നം മാറ്റി വെച്ച് സമരക്കാരെ ചർച്ചയ്ക്ക് വിളിക്കണമെന്നും എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും റിയാദ് ഒഐസിസി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news