ന്യൂയോർക്ക്: സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോർക്കിലെ ഒരു പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന് രണ്ട് തവണ കുത്തേറ്റതായാണ് റിപ്പോർട്ടുകൾ. വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൽമാൻ റുഷ്ദിക്ക് കുത്തേറ്റത്. വേദിയിലേക്ക് ഇരച്ചുകയറിയ അക്രമി സൽമാൻ റുഷ്ദിയെ കുത്തുകയായിരുന്നുവെന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുത്തേറ്റ ശേഷം നിലത്ത് വീണ സൽമാൻ റുഷ്ദിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.ദി സെയ്റ്റനിക് വേഴ്സസ്ന് എന്ന സൽമാൻ റുഷ്ദിയുടെ പുസ്തകം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 1988 മുതൽ മതനിന്ദ ആരോപിച്ച് ഇറാൻ പുസ്തകം നിരോധിച്ചിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ വധഭീഷണിയും ഉയർന്നിരുന്നു. സല്മാന് റുഷ്ദിയെ വധിക്കുന്നവര്‍ക്ക് ഇറാന് 3 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 20 വർഷമായി സൽമാൻ റുഷ്ദി അമേരിക്കയിലായിരുന്നു താമസം. മിഡ്നൈറ്റ് ചില്‍ഡ്രന്‍ എന്ന പുസ്തകത്തിന് അദ്ദേഹത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചിട്ടുണ്ട്.