നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുപ്രചാരണത്തിനുള്ള സ്ഥലങ്ങൾ അനുവദിച്ചു

കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പൊതുപ്രചാരണ പരിപാടികൾ നടത്തുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും പൊതു സ്ഥലങ്ങൾ/ഗ്രൗണ്ടുകൾ അനുവദിച്ചു.

ഈ സ്ഥലങ്ങൾ/ഗ്രൗണ്ടുകൾ പോളിങ് ദിനത്തിന്റെ രണ്ട് ദിവസം മുമ്പു വരെ ഉപയോഗിക്കാമെന്ന്‌ ജില്ലാ ഇലക്‌ഷൻ ഓഫീസർ കളക്ടർ അറിയിച്ചു.

നിയമസഭാ മണ്ഡലങ്ങളുടെ നമ്പറും പേരും, പൊതുസ്ഥലങ്ങളുടെ പേര് എന്നീ ക്രമത്തിൽ:

020-വടകര – നാരായണ നഗർ, കോട്ടപ്പറമ്പ്.

021-കുറ്റ്യാടി -തുറശ്ശേരി മുക്ക് ഗ്രൗണ്ട്, മണിയൂർ, വട്ടോളി ഹൈസ്കൂൾ ഗ്രൗണ്ടുകൾ. 022-നാദാപുരം – ഭൂമിവാതുക്കൽ ജീപ്പ് സ്റ്റാൻഡ്‌ ഗ്രൗണ്ട്, നാദാപുരം ബസ്‌ സ്റ്റാൻഡിന് എതിൽവശത്തുള്ള ഗ്രൗണ്ട്.

023 -കൊയിലാണ്ടി – സ്റ്റേഡിയം ഗ്രൗണ്ട്.

024 – പേരാമ്പ്ര -ചെമ്പ്ര റോഡ് ജങ്ഷന് സമീപത്തെ സർക്കാർവക ഗ്രൗണ്ട്, ഡോ. കെ.ജി. അടിയോടി മെമ്മോറിയൽ സ്റ്റേഡിയം, കൂത്താളി

025 – ബാലുശ്ശേരി -ഉള്ളിയേരി മിനി സ്റ്റേഡിയം, ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയം.

026 – എലത്തൂർ -നന്മണ്ട ഹൈസ്കൂൾ ഗ്രൗണ്ട്,

027 – കോഴിക്കോട് നോർത്ത് – കാമ്പുറം കടപ്പുറം മൈതാനം, കോഴിക്കോട് ബീച്ച്

028 – കോഴിക്കോട് സൗത്ത് – മുതലക്കുളം മൈതാനം, കണ്ണഞ്ചേരി ഓപ്പൺ സ്റ്റേജ്.

029 -ബേപ്പൂർ -ചാലിയംപള്ളി മൈതാനം.

030-കുന്ദമംഗലം- കൾച്ചറൽ സെന്ററിന് അടുത്തുള്ള മൈതാനം, കുന്ദമംഗലം.

031 -കൊടുവള്ളി- കൊയപ്പ ഗ്രൗണ്ട്, കൊടുവള്ളി, അമ്പായത്തോട് ഗ്രൗണ്ട്.

032 – തിരുവമ്പാടി – തൊണ്ടിമ്മൽ സ്റ്റേഡിയം, തിരുവമ്പാടി, മാമ്പറ്റ സ്റ്റേഡിയം, മുക്കം.

spot_img

Related Articles

Latest news