നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 55 അംഗ ആദ്യ സ്ഥാനാർത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരെ ആരെയും ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.പ്രധാന മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാർത്ഥികളെയാണ് പാർട്ടി അണിനിരത്തിയിരിക്കുന്നത്. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മൻ, സുല്‍ത്താൻ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണൻ, കോവളത്ത് എം. വിൻസന്റ് എന്നിവർ വീണ്ടും ജനവിധി തേടും. വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കെ. മുരളീധരനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. സിനിമാ താരം രമേശ് പിഷാരടി പാലക്കാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കും.
അതേസമയം, കണ്ണൂരും കോന്നിയും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യ പട്ടികയില്‍ പ്രഖ്യാപിച്ചിട്ടില്ല. എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് പട്ടികയിലില്ലാത്തതിനാല്‍ പെരുമ്പാവൂർ മണ്ഡലത്തില്‍ അന്തിമ തീരുമാനം വൈകുമെന്നാണ് സൂചന. മലമ്പുഴയില്‍ എ. സുരേഷും മാനന്തവാടിയില്‍ ഉഷ വിജയനും കൊയിലാണ്ടിയില്‍ കെ. പ്രവീണ്‍ കുമാറും സ്ഥാനാർത്ഥികളാകും. കോണ്‍ഗ്രസ് പട്ടികയ്ക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സീറ്റ് വിഭജനത്തിലെ തർക്കങ്ങള്‍ പരിഹരിച്ച് രണ്ടാം പട്ടിക ഉടൻ പുറത്തിറക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം.
കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടിക
ഇരിക്കൂർ- അഡ്വ. സജീവ് ജോസഫ്
ധർമ്മടം- അബ്ദുൽ റഷീദ്
തലശ്ശേരി- കെപി സാജു
പേരാവൂർ- അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി- (എസ്ടി)- ഉഷ വിജയൻ
സുൽത്താൻ ബത്തേരി (എസ്ടി)- ഐസി ബാലകൃഷ്ണൻ
കൽപ്പറ്റ- അഡ്വ. ടി സിദ്ദിഖ്
നാദാപുരം- കെഎം അഭിജിത്ത്
കൊയിലാണ്ടി – അഡ്വ. കെ പ്രവീൺ കുമാർ
ബാലുശ്ശേരി (എസ്‍സി)- വിടി സൂരജ്
എലത്തൂർ- വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത് – അഡ്വ. കെ ജയന്ത്
നിലമ്പൂർ- ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ (എസ്‍സി)- എപി അനിൽ കുമാർ
തവനൂർ- വിഎസ് ജോയ്
പൊന്നാനി- നൗഷാദ് അലി
തൃത്താല – വിടി ബൽറാം
കോങ്ങാട് (എസ്‍സി)- കെഎ തുളസി
മലമ്പുഴ- എ സുരേഷ്
പാലക്കാട്- രമേഷ് പിഷാരടി
തരൂർ (എസ്‍സി)- കെസി സുബ്രഹ്മണ്യൻ
ചിറ്റൂർ- അഡ്വ. സുമേഷ് അച്ചുതൻ
നെന്മാറ- ടി തങ്കപ്പൻ
ആലത്തൂർ- കെഎൻ ഫെബിൻ
മണലൂർ- ടിഎൻ പ്രതാപൻ
ഒല്ലൂർ- അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
തൃശൂർ- രാജൻ ജെ പല്ലൻ
നാട്ടിക (SC)- അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം- ടിഎം നാസർ
പുതുക്കാട്- കെഎം ബാബു രാജ്
ചാലക്കുടി- സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ- ഒജെ ജനീഷ്
അങ്കമാലി- റോജി എം ജോൺ
ആലുവ- അൻവർ സാദത്ത്
പറവൂർ – വിഡി സതീശൻ
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- മിസിസ്. ഉമ തോമസ്
കുന്നത്തുനാട് (എസ്‍സി)- വിപി സജീന്ദ്രൻ
മൂവാറ്റുപുഴ- ഡോ. മാത്യു കുഴൽനാടൻ
വൈക്കം (എസ്‍സി)- കെ ബിനിമോൻ
കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി- ചാണ്ടി ഉമ്മൻ
അരൂർ- ഷാനിമോൾ ഉസ്മാൻ
ചേർത്തല – കെആർ രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്- രമേശ് ചെന്നിത്തല
മാവേലിക്കര (എസ്‍സി)- അഡ്വ. എംഎസ് മുത്താര രാജ്
കരുനാഗപ്പള്ളി- സിആർ മഹേഷ്
കൊട്ടാരക്കര- അഡ്വ. പി ഐഷ പോറ്റി
പത്തനാപുരം- ജ്യോതികുമാർ ചാമക്കാല
കുണ്ടറ- പിസി വിഷ്ണുനാഥ്
കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ- സൂരജ് രവി
ചിറയിൻകീഴ് എംഎസ്- രമ്യ ഹരിദാസ്
വട്ടിയൂർക്കാവ്- കെ മുരളീധരൻ
കോവളം- എം വിൻസെന്റ്

