വാക്സിന്‍ കേന്ദ്രം സൗജന്യമായി നല്‍കണം; നിയമസഭാ പ്രമേയം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പ്രായക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നു വാക്സിന്‍ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പ്രമേയം അവതരിപ്പിക്കുന്നത്.

സാര്‍വത്രികമായ വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ കഴിയുകയുള്ളു. ഇതിനു കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്നുമാണ് പ്രമേയത്തിന്‍റെ ഉള്ളടക്കം. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്സിന്‍ നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും. സൗജന്യ വാക്സിന്‍

വാക്സിന്‍ സൗജന്യമായി കേന്ദ്രം ലഭ്യമാക്കുന്നതിനായി ഒരുമിച്ച്‌ നില്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇതര ഭരണം നടക്കുന്ന 11 സംസ്ഥാനങ്ങള്‍ക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ്

സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകുന്ന കേന്ദ്ര സമീപനം ദൗര്‍ഭാഗ്യകരമാണെന്ന് മു‌ഖ്യമന്ത്രി കത്തില്‍ പറയുന്നു. മൂന്നാം തരംഗത്തിന് സാധ്യത കാണുന്നതിനാല്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അതിന് വാക്സിന്‍ സാര്‍വ്വത്രികമാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

spot_img

Related Articles

Latest news