കണ്ണൂര്‍ : വെരിക്കോസ് വെയിൻ ചികിത്സയിൽ അതിനൂതനവും എറ്റവും ഫലപ്രദവുമായ ചികിത്സാരീതിയാണ് വിനാസീല്‍. മെഡിക്കല്‍ സൂപ്പര്‍ ഗ്ലൂ (സയനോഅക്രിലേറ്റ്) ഉപയോഗിച്ച് രക്തക്കുഴലിനെ ചികിത്സിക്കുന്ന രീതിയാണ് വിനാസീല്‍. ഈ ചികിത്സയ്ക്ക് ചെറിയ സമയം മാത്രമേ ആവശ്യമുള്ളൂ.
അനസ്തേഷ്യയുടെ ആവശ്യമില്ല. രോഗികള്‍ക്ക് ആശുപത്രിവാസമോ, വിശ്രമമോ, ബാൻഡേജ്, സോക്സ് പോലുള്ള സാധനങ്ങള്‍ ആവശ്യമില്ല. വിനാസീല്‍ ചികിത്സ വഴി മുറിവോ, വേദനയോ, പാടുകളോ ഉണ്ടാവില്ല.
മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് എന്തുകൊണ്ടും ചിലവും കുറവു തന്നെയാണ്. ഞരമ്പുകളെ ലേസര്‍ വഴികരിച്ചു കളയുന്ന ചികിത്സാ രീതികളാണ് ഇതുവരെ നടത്തി വന്നിരുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്തുകൊണ്ടും ഗുണ പ്രധമായ ഒരു ചികിത്സാരീതിയാണ് വിനാസീല്‍.
കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ഫലപ്രദമായ വിനാസീല്‍ ചികിത്സ ഇപ്പോൾ ലഭ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാര്‍ച്ച് 10 മുതല്‍ 31 വരെ വിനാസീലിന് പ്രത്യേക ചികിത്സാ ക്യാമ്പ് നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7594045506.