അമൃത്സര്‍: പഞ്ചാബ് പോലീസ് ഇന്‍റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാളെ ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു.
ദീപക് രംഗയെയാണ് അറസ്റ്റ് ചെയ്തത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരന്‍ ലഖ്ബീര്‍ സിംഗ് സന്ധുവിന്‍റെ സുഹൃത്താണ് ദീപക് രംഗ. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരന്‍ ഹര്‍വിന്ദര്‍ സിംഗ് സന്ധുഎന്നയാളുമായും അടുത്ത ബന്ധമുണ്ട്. 2022 മേയില്‍ മൊഹാലിയില്‍ പഞ്ചാബ് പോലീസ് ഇന്‍റലിജന്‍സ് ആസ്ഥാനത്തിന് നേരെ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണം നടത്തിയെന്നാണ് കേസ്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി തീവ്രവാദ, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ദീപാല്‍ രംഗ. ഇയാളെ ചോദ്യം ചെയ്യുകയാണ്.