ഉംറ തീര്‍ഥാടകര്‍ വിസ കാലാവധി അവസാനിക്കും മുമ്ബ് മടങ്ങണം -ഹജ്ജ് ഉംറ മന്ത്രാലയം

ജിദ്ദ: വിദേശ ഉംറ തീര്‍ഥാടകര്‍ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്ബ് തിരിച്ചുപോകണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

വിസ കാലാവധി അവസാനിക്കുന്നതിന് മുമ്ബ് ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണം. ശേഷം രാജ്യത്ത് താമസിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്.

ഉംറ വിസയില്‍ എത്തുന്നവര്‍ക്കുള്ള താമസ കാലാവധി 30-ല്‍നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട്. ഈ കാലയളവില്‍ തീര്‍ഥാടകന് മക്ക, മദീന എന്നിവ കൂടാതെ സൗദിയിലെ മറ്റെല്ലാ നഗരങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തീര്‍ഥാടകന് സൗദി അറേബ്യയിലെ അന്താരാഷ്ട്രീയവും ആഭ്യന്തരവുമായ മുഴുവന്‍ വിമാനത്താവളങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും അനുവാദമുണ്ട്.

എന്നാല്‍ രാജ്യത്ത് എത്തിയാല്‍ മന്ത്രാലയത്തിെന്‍റ ‘നുസ്ക്’ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ഉംറക്കുള്ള പെര്‍മിറ്റ് നേടുകയും ചെയ്യണം. വിനോദ സഞ്ചാരം, സന്ദര്‍ശനം, ഉംറ തുടങ്ങിയ ഏത് വിസയിലൂടെയും സൗദി അറേബ്യയില്‍ പ്രവേശിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

spot_img

Related Articles

Latest news