സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സബ്സിഡി ഉള്‍പ്പെടെ നിരവധി ആകര്‍ഷക ഇളവുകളുമായി യുഎഇ. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2 വര്‍ഷം വാടക ഒഴിവാക്കുന്നതിനൊപ്പം വിസ നടപടികളില്‍ ഇളവും വിവിധ സേവനങ്ങള്‍ക്ക് സബ്സിഡിയും നല്‍കും.
എക്സ്പോയ്ക്കു ശേഷം എക്സ്പോ 2020 ദുബായ് യു കെ പവലിയൻ സ്മാര്‍ട്ട് നഗരമായി മാറുന്ന മേഖലയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച 80ല്‍ ഏറെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആകര്‍ഷക ഇളവുകള്‍ നൽകും. ഹരിത ഊര്‍ജം, സ്മാര്‍ട് സിറ്റി, സ്മാര്‍ട് മൊബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങളാണു പരിഗണിക്കുക.
‘സ്കെയില്‍2ദുബായ്’ ദുബായ് എക്സ്പോ 2021 തിരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് എക്സ്പോ വേദിയായ ‘ഡിസ്ട്രിക്ട് 2020’ അധികൃതര്‍ അറിയിച്ചു. 129 രാജ്യങ്ങളില്‍ നിന്നുള്ള 3,000ല്‍ ഏറെ റജിസ്ട്രേഷനുകളില്‍ ചുരുക്കപ്പട്ടികയിലുള്ള 628 സംരംഭങ്ങളില്‍ നിന്നാണു തിരഞ്ഞെടുക്കുക.
എക്സ്പോ ഇന്ത്യ പവിലിയന് പരിചയപ്പെടുത്തിയ പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍ സ്വീകാര്യതയാണു ലഭിച്ചത്. ചൂട് കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തലയ്ക്കു കുളിര്മയേകുന്ന എസി ഹെല്‍മറ്റ് സംരംഭമാണ് ഇതിലൊന്ന്. ‘ജര്‍ഷ് സേഫ്റ്റി’ അവതരിപ്പിച്ച ഹെല്‍മെറ്റില്‍ തണുപ്പ് കാലാവസ്ഥയില്‍ സുഖകരമായ ചൂട് നിലനിര്‍ത്താന്‍ കഴിയുന്ന ഹീറ്റര്‍ സംവിധാനവുമുണ്ട്.
തൊഴിലാളികള്‍ സാധാരണ ഉപയോഗിക്കുന്ന ഹെല്മെറ്റിനെ അപേക്ഷിച്ച് അല്പം ഭാരം കൂടുമെങ്കിലും ഇരുചക്ര വാഹന യാത്രക്കാരുടെ ഹെല്‍മറ്റിന്റെ അത്രയുമില്ല. നിര്‍മിതബുദ്ധി, വാര്‍ത്താവിനിമയം, ഗതാഗതം, ഉപഭോക്തൃ സേവനം, ഡിജിറ്റൈസേഷന് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളും ശ്രദ്ധേയമായിരുന്നു.
യുഎഇയില്‍ ചെറുകിട സംരംഭങ്ങളെ സഹായിക്കാന്‍ 3,75,000 ദിര്‍ഹം (ഏകദേശം 75 ലക്ഷം രൂപ) വരെയുള്ള ലാഭത്തിന് നികുതി ഏര്‍പ്പെടുത്താത്തതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേട്ടമാകും. ദുബായ് എക്സ്പോ ലൊക്കേഷൻ വന്‍ സംരംഭങ്ങളുടെ ലാഭത്തിന് 9 ശതമാനമാണു നികുതി.
തുടക്കക്കാര്‍ക്ക് 3 തലങ്ങളിലുള്ള സഹായങ്ങളില്‍ ഇന്‍ക്യുബേറ്റര്‍ ഘട്ടമാണ് ആദ്യത്തേത്. വിവിധ സംരംഭങ്ങള്‍, തുടങ്ങേണ്ടവിധം, സാധ്യതകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. നേരിട്ടോ ഓണ്‍ലൈനിലോ ഇതില്‍ ചേരാം. ഇതിനു startupzone.ae പോലുള്ള പോര്‍ട്ടലുകള്‍ ഉപയോഗപ്പെടുത്താം.
ആക്സിലറേറ്റര്‍ ഘട്ടമാണ് രണ്ടാമത്തേത്. താല്പര്യം തോന്നുന്ന സംരംഭത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിയുന്ന 2 മുതല്‍ 6 മാസം വരെ നീളുന്ന പദ്ധതിയാണിത്. ദുബായ് വേൾഡ് എക്സ്പോ 2021 അതത് മേഖലകളിലെ വിദഗ്ധര്‍ ക്ലാസ് എടുക്കും.
വായ്പയും സീഡ് ഫണ്ട് പോലുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള സഹായവും മറ്റും ലഭ്യമാകാന്‍ സൗകര്യമൊരുക്കും. ഉത്പന്നം വിപണനം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലും സഹായമുണ്ടാകും.
തുടര്‍ന്നു ബിസിനസ് സ്റ്റാര്‍ട്ടപ്പ് ഘട്ടത്തിലേക്കു കടക്കാം. എക്സ്പോ 2020 ദുബായ് എക്സിബിഷൻ സെന്റർ കമ്പനി തുടങ്ങാനുള്ള നടപടിക്രമങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, മേഖലാ-രാജ്യാന്തര തലത്തില്‍ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം എന്നിവ ഉറപ്പാക്കും.
വിസ കിട്ടുന്നതടക്കമുള്ള എല്ലാ സഹായവും അതിവേഗം ലഭ്യമാകും. ചേംബര്‍ ഓഫ് കൊമേഴ്സ്, ഫ്രീസോണ്‍ എന്നിവയ്ക്കു പുറമേ സ്വകാര്യ മേഖലയുടെയും പങ്കാളിത്തം തേടാം.