ആറ്റുകാൽ പൊങ്കാല ചടങ്ങുകള്‍ക്ക് പരിസമാപ്തി;നിവേദ്യം അര്‍പ്പിച്ച ഭക്തര്‍ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക്.

തിരുവനന്തപുരം: ഭക്തി സാന്ദ്രമായി അനന്തപുരി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാപനം. ഇത്തവണ നിരവധി ഭക്തരാണ് ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിച്ചത്.ഭക്തി സാന്ദ്രമായി രാവിലെ തുടങ്ങിയ ചടങ്ങുകള്‍ എല്ലാം മനോഹരമായി പൂർത്തിയാക്കി നിവേദ്യം അര്‍പ്പിച്ച ശേഷമാണ് ഓരോ സ്ത്രീകളും വീടുകളിലേക്ക് മടങ്ങുന്നത്. പൊങ്കാല കഴിഞ്ഞതോടെ തിരുവനന്തപുരം നഗരത്തില്‍ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

രാവിലെ പത്തരക്ക് പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെയാണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായത്.ശ്രികോവിലില്‍ നിന്നും കൊളുത്തിയ ദീപത്തില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവില്‍ വിശ്വാസികള്‍ പൊങ്കലയിട്ടു. പൊങ്കാലക്കലങ്ങള്‍ തിളച്ച്‌ മറിഞ്ഞശേഷം നിവേദ്യത്തിനായുള്ള കാത്തിരിപ്പായിരുന്നു. ഉച്ചയ്ക്ക് 2. 30 ന് ക്ഷേതത്തിനു മുന്നിലെ പണ്ടാര അടുപ്പിലെ പൊങ്കാലയില്‍ തീര്‍ത്ഥം തളിച്ചു,തുടര്‍ന്ന് നഗരത്തലെ പൊങ്കലകലങ്ങളിലേക്ക് പോറ്റിമാര്‍ തീര്‍ത്ഥം തളിച്ചു . അതോടെ മനസ് നിറഞ്ഞ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങി.

തിരുവനന്തപുരം നഗരത്തിലുടനീളം. രാവിലെ ചെറിയതോതില്‍ ചാറ്റല്‍മഴയുണ്ടായെങ്കിലും മഴ പൊങ്കലാക്ക് തടസമായില്ല. കടുത്ത ചൂടിന് ഇത് ആശ്വാസവുമായി.പൊങ്കാലയര്‍പ്പിച്ച്‌ മടങ്ങുന്ന ഭക്തര്‍ക്കായി കെഎസ്‌ആര്‍ടിസി 500 ബസ്സുകളാണ് ഒരുക്കിയത്. പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. പൊങ്കാലക്കു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം പഴയപോലെയാക്കാന്‍ നഗരസഭ ജീവനക്കാരും രംഗത്തുണ്ടായിരുന്നു.

spot_img

Related Articles

Latest news