ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ ഇൻറര്‍നാഷനൽ ചേംബറിൻ്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡിനെയും ഉപദേശകസമിതിയെയും പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തുനിന്നുള്ള പ്രതിനിധിയായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ഉപദേശകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ദുബൈ ഇൻറര്‍നാഷനൽ ചേംബറിലെ എലൈറ്റ് അഡ്വൈസറി കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തത് വലിയ അംഗീകാരവും പദവിയുമായി കാണുന്നതായി ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വ്യാപാരത്തിൻ്റെയും ബിസിനസിൻ്റെയും കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം വിപുലീകരിക്കുന്നതിന് പ്രവര്‍ത്തിക്കാന്‍ അതത് മേഖലകളിലെ ആഗോള വിദഗ്ധരെ യോജിപ്പിക്കുന്നതില്‍ ചേംബര്‍ സുപ്രധാന പങ്കുവഹിക്കുന്നു.
ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.