കണ്ണൂർ:മഹാത്മ ഗാന്ധിജിയുടെ 155-ാം ജന്മദിനത്തിൽ അഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റി മെമ്പർമാർ കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്ത ദാനം നടത്തി. ആശ്രയ മെമ്പർ ജ്യോതിഷ് അധ്യക്ഷനായ ക്യാമ്പ് ആശ്രയ സെക്രട്ടറി മനോജ് ഉൽഘടനം നിർവഹിച്ചു.
ക്യാബിനു ആശംസ അറിയിച്ചു കൊണ്ട് ഓൾ കേരള റഫീഖ് കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറിയും ആശ്രയ മെമ്പറുമായ റഫീഖ് അഴിക്കോട്, മെമ്പർമാരായ രതീശൻ നമ്പോലൻ, പ്രീത നവീൺ, നിമിഷ പി, സ്നേഹ ബിജു,എന്നിവർ സംസാരിച്ചു. ക്യാമ്പ് ആശ്രയ രക്ഷാധികാരി ബിജു കെ.പി
സ്വാഗതവും ആശ്രയ ട്രഷറർ നവീൺ നന്ദിയും പറഞ്ഞു.