അയോദ്ധ്യ മസ്ജിദ് പുനർനിർമ്മാണ പ്രദേശത്തിന് അവകാശവാദം

ഉത്തർപ്രദേശ് : ബാബ്‌റി മസ്ജിദ് തകർത്തതിന് പകരമായി സുപ്രീം കോടതി നിർദ്ദേശിച്ചു സർക്കാർ നൽകിയ 5 ഏക്ര സ്ഥലത്തിന് ഉടമവകാശവുമായി രണ്ടു സഹോദരിമാർ. പ്രസ്തുത സ്ഥലത്തു മസ്ജിദ് നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി നിർമ്മാണ പ്രവർത്തങ്ങൾ തുടങ്ങാനിരിക്കെയാണ് പുതിയ അവകാശവാദം.

കഴിഞ്ഞ ദിവസമാണ് ഡൽഹി സ്വദേശികളായ സഹോദരിമാർ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നത്. റാണി കപൂർ പഞ്ചാബി, രാമ റാണി പഞ്ചാബി എന്നിവരാണ് പരാതിക്കാർ. തങ്ങളുടെ പിതാവ് പരേതനായ ഗ്യാൻ ചന്ദ്ര പഞ്ചാബിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്താണ് സർക്കാർ സുന്നി വഖഫ് ബോഡിനു എഴുതിക്കൊടുത്തത് എന്നാണ് പരാതിക്കാരികൾ പറയുന്നത്. എന്നാൽ പ്രസ്തുത സ്ഥലം തൊട്ടടുത്ത ഗ്രാമത്തിലാണെന്നാണ് അധികാരികൾ . ഏതായാലും ഫെബ്രുവരി 8 നു കോടതി കേസ് പരിഗണിക്കും

spot_img

Related Articles

Latest news