കൊളച്ചേരി (കണ്ണൂർ ) : ബക്കറ്റ് വെള്ളത്തില്‍ വീണ് പത്തു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കൊളച്ചേരി നാലാംപീടികയിലെ ഹുസൈന്‍-ചെറിയകുഞ്ഞിക്കണ്ടി സുഹറാബി ദമ്പതികളുടെ മകന്‍ സ്വാബീഹാണ് മരിച്ചത്.
വീട്ടിനുള്ളിലെ നിലം വൃത്തിയാക്കാന്‍ കൊണ്ടുവന്ന വെള്ളം നിറച്ച ബക്കറ്റില്‍ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം.
വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: മുഹമ്മദ് (കമ്പില്‍ മാപ്പിള എല്‍.പി സ്‌കൂള്‍), ഹനാന്‍ (പന്ന്യന്‍ങ്കണ്ടി അല്‍ബയാന്‍ ഇംഗ്ലീഷ് സ്‌കൂള്‍)