ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നാല് കാലുകളുള്ള പെണ്‍കുട്ടിക്ക് ജന്‍മം നല്‍കി യുവതി. സിക്കന്ദര്‍ കാമ്ബൂ സ്വദേശിയായ ആരതി കുശ്‌വാഹയാണ് ബുധനാഴ്ച കമല രാജ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചത്.
ജനിക്കുമ്പോള്‍ 2.3 കിലോഗ്രാം ഭാരമുണ്ടായിരുന്ന പെണ്‍കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.”നാല് കാലുകളോടെയാണ് കുഞ്ഞ് ജനിച്ചത്. അവള്‍ക്ക് ചില ശാരീരിക വൈകല്യങ്ങളുണ്ട്. വൈദ്യശാസ്ത്രത്തില്‍ ഇതിനെ ഇസ്കിയോപാഗസ് എന്നാണ് വിളിക്കുന്നത്. സാധാരണ ഭ്രൂണം രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോള്‍ ശരീരം രണ്ടിടത്തായാണ് വികസിക്കുന്നത്. ഈ കുഞ്ഞിന്റെ കാര്യത്തില്‍ അരക്കെട്ടിന് താഴെയുള്ള ഭാഗം രണ്ട് അധികകാലുകളോടെ വികസിക്കുകയാണുണ്ടായത്. എന്നാല്‍ കാലുകള്‍ പ്രവര്‍ത്തന രഹിതമാണ്”-ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.കെ.എസ് ധക്കാട് മാധ്യമങ്ങളോട് വ്യക്തമാക്കി.