അട്ടപ്പാടിയിലെ റോഡുകളുടെ ശോച്യാവസ്‌ഥ; പൂര്‍ണഗര്‍ഭിണിയെ തുണിമഞ്ചലില്‍ ചുമന്ന് ബന്ധുക്കൾ

പാലക്കാട്‌:അട്ടപ്പാടിയില്‍ റോഡ്‌സൗകര്യമില്ലാത്ത കടുകമണ്ണ ഊരില്‍നിന്നു പൂര്‍ണഗര്‍ഭിണിയെ തുണിമഞ്ചലില്‍ ചുമന്നു.

10 ന്‌ അര്‍ധരാത്രി പ്രസവവേദന അനുഭവപ്പെട്ട കടുകമണ്ണ ഊരിലെ സുമതി മുരുകനെയാണ്‌ ആംബുലന്‍സിലെത്തിക്കാനായി ബന്ധുക്കള്‍ മൂന്നര കിലോമീറ്ററോളം മഞ്ചലില്‍ ചുമന്നത്‌. കോട്ടത്തറ ൈട്രബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ എത്തിച്ചതും യുവതി ആണ്‍കുഞ്ഞിനു ജന്മംനല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാത്രി പന്ത്രണ്ടരയോടെയാണ്‌ യുവതിക്കു പ്രസവവേദന തുടങ്ങിയത്‌. ബന്ധുക്കള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കോട്ടത്തറ ആശുപത്രിയിലേക്കും ൈട്രബല്‍ വകുപ്പിനു കീഴിലുള്ള ഐ.ടി.ഡി.പിയിലേക്കും വിളിച്ചെങ്കിലും രണ്ടിടത്തും ആംബുലന്‍സ്‌ ഉണ്ടായില്ല. തുടര്‍ന്ന്‌് 108 ആംബുലന്‍സ്‌ ലഭിച്ചു. കടുകമണ്ണ ഊരിലേക്ക്‌ റോഡില്ലാത്തതിനാല്‍ ആംബുലന്‍സ്‌ ആനവായ്‌ ഊര്‌ വരെയാണ്‌ എത്തിയതെന്നു പറയുന്നു. യുവതിയെ ഇവിടെ എത്തിക്കാന്‍ മുളയില്‍ തുണികെട്ടി മഞ്ചലാക്കി ചുമക്കുകയായിരുന്നു.
ആംബുലന്‍സില്‍ പുലര്‍ച്ചെ ആശുപത്രിയിലെത്തിച്ച യുവതി ഏഴോടെ പ്രസവിച്ചു. അട്ടപ്പാടിയിലെ കുറുമ്ബ മേഖലയില്‍ റോഡുകള്‍ ശോച്യാവസ്‌ഥയിലാണ്‌. മഴക്കാലത്ത്‌ വണ്ടിയെത്താന്‍ സാധിക്കുന്ന തരത്തില്‍ റോഡ്‌സൗകര്യം വേണമെന്നത്‌ വര്‍ഷങ്ങളായുള്ള ആവശ്യമാണ്‌.

റോഡ്‌ നിര്‍മാണത്തിന്‌
പരിമിതി: എം.എല്‍.എ.

പാലക്കാട്‌: വനത്തിനകത്തായതിനാല്‍ ഇവിടെ റോഡ്‌നിര്‍മാണത്തിനു പരിമിതികളുണ്ടെന്ന്‌ എന്‍. ഷംസുദീന്‍ എം.എല്‍.എ. പ്രതികരിച്ചു. വിദൂര ഊരില്‍നിന്നുള്ള യുവതികളുടെപോലും ആരോഗ്യം ഗര്‍ഭസമയത്തു പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ എസ്‌.ടി. പ്രമോട്ടര്‍മാരെ ഉള്‍പ്പെടെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news