സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വ്വീസുകളില്‍ ബാഗേജില്‍ മാറ്റം.

റിയാദ്:സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വ്വീസുകളില്‍ ബാഗേജില്‍ മാറ്റം വരുത്തി അധികൃതര്‍. യാത്രക്കാര്‍ തങ്ങളുടെ യാത്രയോടൊപ്പമുള്ള ബാഗേജ് സംവിധാനത്തിലെ പുതിയ നിബന്ധന ശ്രദ്ധിച്ചില്ലെങ്കില്‍ യാത്ര മുടങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഇന്ത്യയിലേക്ക് വീണ്ടും സര്‍വ്വീസുകള്‍ പുനരാരംഭിച്ചതോടെ നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ ബാഗേജ് സംവിധാനത്തെപ്പറ്റി വീണ്ടും ഗള്‍ഫ് എയര്‍ ട്രാവല്‍സ് ഏജന്‍സികള്‍ക്ക് അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍ അനുവദിക്കില്ലെന്നാണ് ഗള്‍ഫ് എയര്‍ അറിയിച്ചിരിക്കുന്നത്.

ഇതിനകം തന്നെ നിരവധി പേര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച്‌ യാത്രാ തടസ്സം നേരിട്ടിരുന്നു. അവസാന ഘട്ടത്തില്‍ ബാഗേജ് ബോക്‌സ് മാറ്റിയതിനു ശേഷമാണ് നിരവധി യാത്രക്കാര്‍ക്ക് യാത്ര അനുവദിച്ചത്. കഴിഞ്ഞ ദിവസവും ജിദ്ദയില്‍ വെച്ച്‌ ഇക്കാര്യം അറിയാതെയെത്തിയ യാത്രക്കാരന് എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ വാങ്ങിയ പുതിയ ട്രോളി ബാഗിലേക്ക് സാധനങ്ങള്‍ മാറ്റിയ ശേഷമാണ് യാത്ര അനുവദിച്ചത്.

spot_img

Related Articles

Latest news