കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വ്യാഴാഴ്ച രാത്രി 23.59 മുതല്‍ ജൂണ്‍ 10 വരെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
മാളുകള്‍, സ്പോര്‍ട്സ് സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയവ അടച്ചിടും. സര്‍ക്കാര്‍ ഓഫീസുകളില്‍ 70 ശതമാനം വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ അടച്ചിടും. ഇവിടങ്ങളില്‍ ഡെലിവറി അനുവദിച്ചിട്ടുണ്ട്. അതേസമയം, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറുകള്‍ എന്നിവ പ്രവര്‍ത്തിക്കും.