ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 20ന് വിധി പറയും

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ വാദം പൂര്‍ത്തിയായി. പ്രതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ഒക്ടോബര്‍ 20ന് വിധിപറയും. ആര്യന്‍ ഖാന്‍ റിമാന്‍ഡില്‍ തുടരും.

ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും വിധി 20ലേക്ക് മാറ്റിവക്കുകയായിരുന്നു. ആര്യന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. നാല് ദിവസം കോടതി പൂജ അവധിയിലായിരിക്കും. അതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് 20ലേക്ക് വച്ചത്.

ജാമ്യം അനുവദിക്കുന്നതിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ശക്തമായി എതിര്‍ത്തു. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും എന്‍ സി ബി കോടതിയില്‍ പറഞ്ഞു.

പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കേസിലെ മറ്റ് കണ്ണികളിലേക്ക് എത്തിച്ചേരാന്‍ പറ്റൂവെന്നും എന്‍ സി ബി വ്യക്തമാക്കി.

spot_img

Related Articles

Latest news