ന്യൂഡൽഹി : ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി ആക്ടിവിസ്റ് ദിശ രവിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സർക്കാരിന്റെ അനുകൂലിക്കാത്തതു കൊണ്ടു മാത്രം ഒരാളെ ജയിലിലിടാനാകില്ല എന്ന് കോടതി വ്യക്തമാക്കി.
ഫെബ്രുവരി 13 നു ആണ് ബംഗളുരുവിലെ വസതിയിൽ വച്ച് ദിശ രവിയെ അറസ്റ്റ് ചെയ്യുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബുർഗ് ട്വിറ്ററിൽ പങ്കു വച്ച കർഷകസമരത്തോടുള്ള ഐക്യദാർഢ്യ സന്ദേശങ്ങൾ എന്ന നിലയിലുള്ള ടൂൾ കിറ്റ് നിർമ്മിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇന്ത്യയിൽ വിദേശത്തും ഇതുമായി ബന്ധപ്പെട്ടു നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്.