ന്യൂഡൽഹി : ദൈവ നിന്ദ ആരോപിച്ചു മധ്യപ്രദേശ് സർക്കാർ അറസ്റ് ചെയ്ത കൊമേഡിയൻ മുനവർ ഫാറൂഖിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇൻഡോറിൽ നടന്ന സ്റ്റേജ് ഷോക്കിടെ ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തി എന്നതായിരുന്നു ആരോപണം.
അറസ്റ്റിനെതിരെ വ്യാപക പ്രധിഷേധം ഉയർന്നിരുന്നു . ഇതിനിടയിൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നെവെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. ഈ നടപടിയ ചോദ്യം ചെയ്തു സുപ്രീം കോടതിയിൽ കൊടുത്ത ജാമ്യഹർജി പരിഗണിച്ചു ജാമ്യം അനുവദിക്കുകയായിരുന്നു.