സിദ്ദീഖ് കാപ്പന് ജാമ്യം

ന്യൂ ഡൽഹി : ഉത്തർ പ്രദേശിലെ ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട അറസ്റ്റിലായി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് 5 ദിവസത്തെ ജാമ്യം സുപ്രീം കോടതി അനുവദിച്ചു. മാതാവിനെ കാണാനുള്ള അപേക്ഷയിന്മേലാണ് കോടതി നടപടി .

കഴിഞ്ഞ ഒക്ടോബറിൽ ആണ് ഹത്രാസിലെ ദളിത് യുവതി ബലാൽസംഘത്തിന് ഇരയാവുന്നത്. ഈ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ ആയിരുന്നു അറസ്റ്റ്. യു എ പി എ പ്രകാരം അന്വേഷണം നേരിടുകയാണ്. ഇതിനിടെ അസുഖബാധിതയായ മാതാവിനെ കാണാനുള്ള ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ജാമ്യത്തിൽ കഴിയുന്നതിനിടയിൽ മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു

spot_img

Related Articles

Latest news