ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധനം; ചര്‍ച്ചയിലൂടെ പരിഹരിക്കും: ഡി.കെ.ശിവകുമാര്‍

മലപ്പുറം: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച സംഭവത്തില്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നുവെന്നും പ്രിയങ്ക എംപിയായശേഷം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കായി വണ്ടൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ഡി.കെ. ശിവകുമാറിന്‍റെ നിര്‍ണായക പ്രഖ്യാപനം.

മൂന്ന് ദിവസം മുമ്പ് പ്രിയങ്ക ഗാന്ധി തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വിളിച്ചിരുന്നു. ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം എങ്ങനെ തീർക്കാം എന്നാണ് പ്രിയങ്ക ചോദിച്ചത്. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരുറപ്പ് നല്‍കാം. പ്രിയങ്ക എംപിയായശേഷം അവരുടെ സാന്നിധ്യത്തില്‍ കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഇത് ചര്‍ച്ച ചെയ്യും. ആ ചര്‍ച്ചയില്‍ നിങ്ങളെ നിരാശരാകാത്ത നല്ല ഒരു ഫലം നമുക്ക് പ്രതീക്ഷിക്കാമെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

spot_img

Related Articles

Latest news