ചെന്നൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണിന്റെ ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പതിവ് പോലെ ആദ്യ മല്‍സരം തോല്‍വിയോടെ തുടങ്ങി. രണ്ട് വിക്കറ്റിനാണ് കോഹ്ലിപ്പടയുടെ ജയം.
160 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബെംഗളുരു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒരുവേള ആര്‍സിബി തോല്‍വിക്കരികില്‍ എത്തിയിരുന്നു. എബി ഡിവില്ലിയേഴ്സിന്റെ (27 പന്തില്‍ 48) ഒറ്റയാള്‍ പോരാട്ടമാണ് ആര്‍സിബിക്ക് തുണയായത്. കോഹ്ലി 33 ഉം മാക്സ്വെല് 39 ഉം റണ്‍സെടുത്ത് പുറത്തായി.
അവസാന ഓവറുകളില്‍ ഇരുടീമിനും ജയസാധ്യത ഉണ്ടായിരുന്നു. ഡിവില്ലിയേഴ്സ് – കൈല്‍ ജാമിസണ് ജോഡിയാണ് ആര്‍സിബിയുടെ രക്ഷയ്ക്കെത്തിയത്. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ, ജാന്സെന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ആര്‍സിബിയ്ക്കായി രജത് പതിധര്‍, മാക്സ്വെല് എന്നിവര്‍ ഇന്ന് അരങ്ങേറി.