ബംഗളൂരുവിലെത്തുന്ന യാത്രക്കാർക്ക് ഒരാഴ്​ചക്കു ശേഷം കോവിഡ് പരിശോധന.

ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന എ​ല്ലാ അ​ന്ത​ർ​സം​സ്​​ഥാ​ന യാ​ത്ര​ക്കാ​ർ​ക്കും ആ​ർ.​ടി.​പി.​സി.​ആ​ർ നെഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ ഉത്ത​ര​വി​ന്​ പി​ന്നാ​ലെ നില​പാ​ട്​ മ​യ​പ്പെ​ടു​ത്തി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​സുധാ​ക​ർ.

ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന മ​റ്റു സം​സ്​​ഥാ​ന യാ​ത്ര​ക്കാ​രെ ഒ​രാ​ഴ്​​ച​ക്കു​ശേ​ഷം കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പറഞ്ഞു. കേ​ര​ളം, മഹാരാ​ഷ്​​ട്ര, പ​ഞ്ചാ​ബ്​, ച​ണ്ഡി​ഗ​ഢ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന, ഒരാ​ഴ്​​ച​യി​ൽ കൂ​ടു​ത​ൽ ന​ഗ​ര​ത്തി​ൽ ത​ങ്ങു​ന്ന​വ​ർ​ക്കാ​ണ്​ കോ​വി​ഡ്​ നെഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യക്ത​മാ​ക്കി.

ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത കോ​വി​ഡ്​ ​നെഗ​റ്റി​വ്​ സർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്. എ​ന്നാ​ൽ, യാ​ത്ര പുറപ്പെ​ടു​ന്ന​തി​ന്​ 72 മണി​ക്കൂ​ർ മു​ൻപെടു​ത്ത കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സർട്ടി​ഫി​ക്ക​റ്റ്​ കൊ​ണ്ട്​ കാ​ര്യ​മാ​യ ഫ​ല​മി​ല്ലെ​ന്നാ​ണ്​ ഇ​പ്പോ​ൾ ആ​രോ​ഗ്യ​വ​കു​പ്പിൻ്റെ വി​ല​യി​രു​ത്ത​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ കോ​വി​ഡ്​ മു​ക്​​ത​രാ​ണെ​ന്ന്​ ഉ​റ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും അ​തി​നാ​ൽ ഒരാഴ്ച​ക്കു​ശേ​ഷം യാത്ര​ക്കാ​രെ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​നാ​ണ്​ തീരുമാന​െ​മ​ന്നും ആരോ​ഗ്യ​മ​ന്ത്രി വ്യക്തമാക്കി. അ​ന്ത​ർ സം​സ്​​ഥാ​ന യാ​ത്ര​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന​ല്ലാ​തെ ഇ​തു​സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ ബം​ഗ​ളൂ​രു​വി​ലെ​ത്തി മ​ട​ങ്ങു​ന്ന​വ​ർ​ക്കും ബം​ഗ​ളൂ​രു ട്രാ​ൻ​സി​റ്റ്​ പോ​യ​ൻ​റാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ര​ളം, മ​ഹാ​രാ​ഷ്​​​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​യി​രു​ന്നു നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​ച്ച്​ 22 ന്​ ​ഇൗ ഉ​ത്ത​ര​വ്​ പു​തു​ക്കി പ​ഞ്ചാ​ബ്​, ച​ണ്ഡി​ഗ​ഢ്​ സം​സ്​​ഥാ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി. മാ​ർ​ച്ച്​ 25ന്​ ​മു​ഴു​വ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ക്കി ഉ​ത്ത​ര​വ്​ പ​രി​ഷ്​​ക​രി​ച്ചു.

ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഇൗ ​ഉ​ത്ത​ര​വ്​ ന​ട​പ്പാ​വു​മെ​ന്നാ​ണ്​ അ​റി​യി​ച്ച​തെ​ങ്കി​ലും ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം നി​ല​പാ​ട്​ മ​യ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ പു​തു​താ​യി റി​പ്പോ​ര്‍ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളി​ല്‍ 60 ശ​ത​മാ​ന​വും അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്രാ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

spot_img

Related Articles

Latest news