ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവാണ് പട്ടികയിൽ ഒന്നാമതുള്ളത്. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്. മൂന്നാംസ്ഥാനത്ത് ഡൽഹിയും.
ആഗോള സമ്പദ്വ്യവസ്ഥയിൽ ഏഷ്യൻ നഗരങ്ങളുടെ ആധിപത്യമാണ് ഇത് കാണിക്കുന്നത്. സമ്പദ്വ്യവസ്ഥ, ജനസംഖ്യ, വ്യക്തിഗത സമ്പത്ത് എന്നിവ ഉൾപ്പെടുന്ന പ്രധാന സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് സാവിൽസ് വേൾഡ് റിസർച്ച് വികസിത നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. 2033 ആകുമ്പോഴേക്കും ഏറ്റവും വളർച്ച കൈവരിക്കാൻ സാധ്യതയുള്ള നഗരങ്ങളെ ആസ്പദമാക്കിയാണ് പഠനം.
ആഗോളതലത്തിലുള്ള 230 നഗരങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം.
News desk

