സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ ബാങ്ക് പരീക്ഷാ പരിശീലനം നല്‍കുന്നു. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.
പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ആഗസ്ത് 24 ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ നേരിട്ടോ ddfisherieskannur@gmail.com ലോ സമര്‍പ്പിക്കണം.
ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. പരിശീലന സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുവാന്‍ സദ്ധരായിരിക്കണം. ഫോണ്‍: 0497 2731081.