ഹാട്രിക്കടിച്ച് ലെവന്‍ഡോവ്‌സ്‌കി; ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ വിജയം

ലാ ലിഗയില്‍ മിന്നും വിജയം സ്വന്തമാക്കി ബാഴ്‌സലോണ. സെല്‍റ്റ വിഗോയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര്‍ വിജയം സ്വന്തമാക്കിയത്. ബാഴ്‌സയ്ക്ക് വേണ്ടി സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഹാട്രിക് നേടി തിളങ്ങി. കൗമാരതാരം ലാമിന്‍ യമാലും ബാഴ്‌സയ്ക്ക് വേണ്ടി വലകുലുക്കി.
സെല്‍റ്റ വിഗോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാഴ്‌സ ലീഡെടുത്തു. 10-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. തൊട്ടടുത്ത നിമിഷം തന്നെ സെര്‍ജിയോ കരേറയിലൂടെ സെല്‍റ്റ തിരിച്ചടിച്ചു. 37-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയിലൂടെ ബാഴ്‌സ ലീഡ് തിരിച്ചുപിടിച്ചു. 43-ാം മിനിറ്റില്‍ ബോര്‍ഹ ഇഗ്ലേഷ്യസിലൂടെ സെല്‍റ്റ വീണ്ടും സമനില കണ്ടെത്തി.
ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ യമാലും അക്കൗണ്ട് തുറന്നു. ഇതോടെ ബാഴ്‌സ 2-3ന് മുന്നിലെത്തി. 73-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി ഹാട്രിക് പൂര്‍ത്തിയാക്കി. ഇതോടെ ബാഴ്‌സ വിജയം ഉറപ്പിക്കുകയും ചെയ്തു.

 

Mediawings:

spot_img

Related Articles

Latest news