ഒളിമങ്ങാതെ ബഷീര്‍ ഓര്‍മ്മകള്‍; സ്‌മാരകം അടുത്ത ഓര്‍മ്മ ദിനത്തിനകം

മണ്ണിനെയും മനുഷ്യനേയും ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളേയും പ്രണയിച്ച്‌ , അവരെ ഭൂമിയുടെ അവകാശികളായി വാഴ്ത്തിയ വിശ്വസാഹിത്യകാരന്റെ ഓര്‍മ്മ പുതുക്കി വൈലാലില്‍ വീട്. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മഹുമ്മദ് ബഷീറിന്റെ 27-ാം ചരമവാര്‍ഷിക ദിനമായ തിങ്കളാഴ്ച ബഷീറിന്റെ ‘സവിധ’മായ ബേപ്പൂരിലെ വൈലാലില്‍വീട്ടില്‍ ഒത്തുചേര്‍ന്നായിരുന്നു സ്മരണാഞ്ജലി.

രാവിലെ മന്ത്രി പി എ മുഹമ്മദ് റിയാസിന്‍്റെ നേതൃത്വത്തിലുള്ള “നമ്മള്‍ ബേപ്പൂര്‍” പ്രത്യേക പദ്ധതിയുടെ കീഴിലായിരുന്നു ബഷീര്‍ സ്മൃതിയുടെ തുടക്കം. ഓണ്‍ലൈനില്‍ നടന്ന പരിപാടി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി.

കവി സച്ചിദാന്ദന്‍ മുഖ്യപ്രഭാഷണവും എഴുത്തുകാരന്‍ പ്രൊഫ. എം എന്‍ കാരശ്ശേരി അനസ്മരണ പ്രഭാഷണവും നടത്തി. നടന്‍ മമ്മൂട്ടി മതിലുകള്‍ എന്ന നോവലിലേയും നടി മഞ്ജുവാര്യര്‍ ബാല്യകാല സഖിയിലേയും ഭാഗങ്ങള്‍ വായിച്ചു. ബഷീറിന്റെ മക്കളായ ഷാഹിനയും അനീസും ഓര്‍മ്മകള്‍ പങ്കിട്ടു .കെ ജെ തോമസ് സ്വാഗതവും കെ ആര്‍ പ്രമോദ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ബഷീര്‍ കുടുംബം പതിവായി വൈലാലില്‍ സംഘടിപ്പിക്കുന്ന ബഷീര്‍ ദിനവും മന്ത്രി ഉദ്ഘാടനം ചെയ്തു. മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ദീപം തെളിയിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. എംപിമാരായ എം കെ രാഘവന്‍ എം വി ശ്രേയാംസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മകള്‍ ഷാഹിന ബഷീര്‍ , മരുമകള്‍ മഞ്ജു അനീസ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. പേരമക്കളായ വസീം മുഹമ്മദ് ബഷീര്‍ സ്വാഗതവും നസീം മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.

മനുഷ്യ നന്മയുടെ പക്ഷത്ത് എന്നും ഉറച്ച്‌ നിന്ന വിശ്വസാഹിത്യകാരനായ ബഷീറിനൊരു സ്മാരകം എല്ലാവരുടെയും ആഗ്രഹമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലിറ്റററി ടൂറിസം സര്‍ക്യൂട്ടിന്റെ പ്രഭവ സ്ഥലമെന്ന നിലയില്‍ ബേപ്പൂരില്‍ സ്മാരക കേന്ദ്രം സ്ഥാപിക്കും. അടുത്ത ഓര്‍മ്മ ദിനത്തില്‍ സാധ്യമാക്കുന്ന വിധത്തിലുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news