ന്യൂഡൽഹി : ഈ വർഷത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ബി ഡി സ് സീറ്റുകളിൽ പ്രവേശനം നേടാൻ 10 പേഴ്‌സെന്റയിൽ ഇളവ് അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ്.
കഴിഞ്ഞ വര്ഷം (2019) ൽ കേന്ദ്ര സർക്കാർ മാർക്കിളവ് അനുവദിച്ച നടപടി സുപ്രീം കോടതി തടഞ്ഞിരുന്നു. കാരണമായി ഗുണനിലവാരത്തെ ബാധിക്കുമെന്ന നിരീക്ഷണത്തിൽ ആയിരുന്നു. കൂടാതെ മാർക്കിളവ് നൽകാതെ തന്നെ അഡ്മിഷൻ പൂർത്തിയാകുന്നു എന്ന കാരണം കൂടി ഉണ്ടായിരുന്നു. അടുത്ത കാലത്തായി ബി ഡി എസിനോട് വൈമുഖ്യം ഉള്ളത് കൂടി കണക്കിലെടുത്താണ് ഇളവ് നല്കാൻ ഡെന്റൽ കൗണ്സിൽ ഓഫ് ഇന്ത്യക്കു അനുവാദം നൽകിയിട്ടുള്ളത്.