റ​മ​ദാ​നെ വ​ര​വേ​ല്‍​ക്കാ​ന്‍ വി​ശ്വാ​സി​ക​ളും വിപണിയും ഒ​രു​ങ്ങി

പു​ണ്യ​മാ​സ​മാ​യ റ​മ​ദാ​നെ വ​ര​വേ​ല്‍​ക്കാ​ന്‍ വി​ശ്വാ​സി​ക​ളും വിപണിയും ഒ​രു​ങ്ങി. ചന്ദ്രക്കല ദർശനത്തെ അടിസ്ഥാനമാക്കി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആവും സംസ്ഥാനത്ത് വ്രതാരംഭം. ഇന്ന് സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി ദൃശ്യമായിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് വിവിധ ഇമാംമാരും സംഘടനകളും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും പെ​യി​ന്‍​റി​ങ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​വി​ഡ്​ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളു​മു​​ണ്ടെ​ങ്കി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഖു​ര്‍ആ​ന്‍ പ്ര​ഭാ​ഷ​ണം, ബ​ദ​​ര്‍ സ്മൃ​തി, ഹ​ദീ​സ് പ​ഠ​നം, ഇ​ഫ്താ​ര്‍ കി​റ്റ് വി​ത​ര​ണം തുടങ്ങിയ​വ സം​ഘ​ടി​പ്പി​ക്കുന്നുണ്ട്.

പഴം പ​ച്ച​ക്ക​റി ക​ട​ക​ളി​ലും പ​ല​വ്യ​ഞ്​​ജ​ന ക​ട​ക​ളി​ലും തി​ര​ക്കേ​റിയിട്ടുണ്ട് . വ്യ​ത്യ​സ്​​ത ത​ര​ത്തി​ലു​ള്ള ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പലതരം പഴങ്ങൾ വി​പ​ണി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ്​ മൂ​ലം മ​ന്ദ​ഗ​തി​യി​ലാ​യ വി​പ​ണി​ക്ക്​ റ​മ​ദാ​ന്‍ കാ​ലം ഉ​ണ​ര്‍​വേ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ വ്യാ​പാ​രി​ക​ള്‍.

ക​ഴി​ഞ്ഞ ത​വ​ണ കോ​വി​ഡ്​ രൂ​ക്ഷ​മാ​യ​തി​നാ​ല്‍ വി​പ​ണി​യി​ല്‍ വ​ന്‍​നി​യ​​ന്ത്ര​ണ​ങ്ങ​ളാ​യി​രു​ന്നു. പ​ക​ല്‍ നി​ശ്ചി​ത സ​മ​യ​മാ​ണ്​ തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​ക്കു​റി ഇ​തി​നെ​ല്ലാം ഇ​ള​വു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ വ്യാ​പാ​രം വ​ര്‍​ധി​ക്കുമെ​ന്ന​ ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ ക​ച്ച​വ​ട​ക്കാ​ര്‍. ഈ​ത്ത​പ്പ​ഴ​ത്തി​നൊ​പ്പം പ​ഴ​വി​പ​ണി​യും സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

ത​ണ്ണി​മ​ത്ത​ന്‍ വ്യാ​പ​ക​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യിട്ടു​ണ്ട്. വേ​ന​ല്‍ കൂ​ടി​യാ​യ​തി​നാ​ല്‍ ത​ണ്ണി​മ​ത്ത​ന്‍ ക​ച്ച​വ​ടം വ​ര്‍​ധി​ക്കു​മെ​ന്ന്​ വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. നാ​ര​ങ്ങ, മു​ന്തി​രി, ആ​പ്പി​ള്‍, മാ​ത​ളം തു​ട​ങ്ങി​യ ഫ​ല​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

spot_img

Related Articles

Latest news