സൗദിയില്‍ പ്രീമിയം ഇഖാമക്കാർക്കുള്ള ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലായി

സൗദിയില്‍ പ്രീമിയം ഇഖാമ ഹോള്‍ഡര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലായി. സ്വദേശികള്‍ക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും പ്രീമിയം റസിഡന്‍സി നേടുന്ന വിദേശിക്കും ലഭ്യമാകും.

നിബന്ധനകള്‍ക്ക് വിധേയമായി സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനും അനുമതിയുണ്ടാകും. സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പ്രഖ്യാപിച്ച പ്രീമിയം ഇഖാമ ഹോള്‍ഡര്‍ക്കുള്ള ആനുകൂല്യങ്ങളാണ് പ്രാബല്യത്തിലായത്.

ഹൃസ്വ ദീര്‍ഘകാലവധികളോട് കൂടിയാണ് പ്രീമിയം ഇഖാമകള്‍ അനുവദിക്കുക. പ്രീമിയം ഇഖാമ ഹോള്‍ഡര്‍ക്ക് മക്ക, മദീന നഗരങ്ങളിലൊഴിച്ച്‌ രാജ്യത്ത് എവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ അനുവാദമുണ്ടാകും. കുടുംബ സമേതം രാജ്യത്ത് തങ്ങുന്നതിനും ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള അനുവാദം, രാജ്യത്തെ വിദ്യഭ്യാസ ആരോഗ്യ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അവകാശം, സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരിക്കപ്പെട്ട തസ്തികകളിലുള്‍പ്പെടെ ജോലി ചെയ്യുന്നതിനുള്ള അനുവാദം തുടങ്ങിയവയും ലഭ്യമാകും.

spot_img

Related Articles

Latest news