ഗ്രീന്‍ ടീ ശീലമാക്കുന്നത് ആരോഗ്യപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരഭാരം കുറയ്ക്കുന്നതു മുതല്‍ ക്ഷീണമകറ്റുന്നതിന് വരെ ഗ്രീന്‍ ടീ ഉപയോഗിക്കുന്നു.
ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഗ്രീന്‍ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് ഫലപ്രദമായി ഇല്ലാതാക്കാനും സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഗ്രീന്‍ ടീ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നിറഞ്ഞതാണ്. അത് കൊഴുപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഗ്രീന്‍ ടീയില്‍ ചെറിയൊരു അളവില്‍ കഫീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കിടക്കാന്‍ പോകുന്നതിന് തൊട്ട് മുമ്ബ് കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നമ്മുടെ ഉറക്കത്തെ സ്വാധീക്കാന്‍ കഫീനു കഴിയും. ഉറക്കത്തെ തടസ്സപ്പെടുന്നതാണ് കഫീന്‍. ഇത് മസ്തിഷ്കം ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും.