പാവയ്ക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

യ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാര്‍ക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാല്‍ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അതിശയിപ്പിക്കുന്നതാണ്.

ശരീരഭാരം കുറയ്ക്കാന്‍ മുതല്‍ രക്തം ശുദ്ധീകരിക്കാന്‍ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്.

ഇരുമ്ബ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍, ഏത്തപ്പഴത്തില്‍ ഉള്ളതിന്റെ ഇരട്ടി പൊട്ടാസ്യം ഉണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം ഇവയും പാവയ്ക്കയില്‍ ഉണ്ട്.

പാവയ്ക്ക കറി വച്ചു കഴിക്കുന്നതു പോലെയോ അതിലേറെയോ ഗുണം പാവയ്ക്ക ജ്യൂസിനുമുണ്ട്. ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ജ്യൂസിലുണ്ട്.

പാവയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

1. രക്തം ശുദ്ധീകരിക്കുന്നു: പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയല്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ രക്തം ശുദ്ധമാക്കാനും ചര്‍മപ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ചര്‍മത്തിലെ പാടുകള്‍, മുഖക്കുരു, സോറിയാസിസ് മുതലായവ സുഖപ്പെടുത്തുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്.

2. ശരീരഭാരം കുറയ്ക്കുന്നു: കൊഴുപ്പിന്റെ ഉപാപചയത്തിനു സഹായിക്കുന്ന പിത്താശയ അമ്ലങ്ങള്‍ സ്രവിപ്പിക്കാന്‍ കരളിനെ ഉത്തേജിപ്പിക്കാന്‍ പാവയ്ക്കയ്ക്കും പാവയ്ക്കാ ജ്യൂസിനും കഴിവുണ്ട്. കൂടാതെ 100 ഗ്രാം പാവയ്ക്കയില്‍ 17 കാലറി മാത്രമേ ഉള്ളൂ. ഫിറ്റ്നസ് ആഗ്രഹിക്കുന്നവര്‍ക്ക് ഇതു കൊണ്ടുതന്നെ പാവയ്ക്ക മികച്ച ഒരു ചോയ്സ് ആണ്.

3. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു: പാവയ്ക്ക ജീവകം സിയുടെ കലവറയാണ്. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനംതന്നെ ശക്തിപ്പെടുത്തുന്നു. ദഹനത്തിനു സഹായിക്കുന്നു.

4. പ്രമേഹത്തിന്: പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്റ്റൈ‍ഡ് പി (Polypeptide P) എന്ന പ്രോട്ടീന്‍ ഉണ്ട്. ഇത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു.

5. മുഖക്കുരു അകറ്റുന്നു: മുഖക്കുരു അകറ്റാനും ചര്‍മത്തിലെ അണുബാധകള്‍ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു. തിളങ്ങുന്ന, ആരോഗ്യമുള്ള ചര്‍മം സ്വന്തമാക്കാന്‍ പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

6. ചീത്തകൊളസ്ട്രോള്‍ കുറയ്ക്കുന്നു: പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയുന്നു.

spot_img

Related Articles

Latest news