ബംഗാൾ റാലിയിൽ രാഹുൽ പങ്കെടുക്കില്ല

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു പാർട്ടികളുമായി ചേർന്ന് കോൺഗ്രസ് ഇന്ന് നടത്താനിരുന്ന റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. മാർച്ച് ഒന്ന് വരെ അദ്ദേഹം തമിഴ് നാട്ടിൽ തന്നെ തുടരുന്നത് റാലി ഒഴിവാക്കാൻ കൂടിയാണെന്നാണ് സൂചന.

ടിഎംസി ക്കും ബിജെപി ക്കുമെതിരെ പോരാട്ടം ശക്തമാക്കാൻ കോൺഗ്രസ് – ഇടതു – ഐഎസ്എഫ് കക്ഷികൾ ഇത്തവണ മുന്നണിയായാണ് മത്സരിക്കുന്നത്. എക്സിറ്റ് പോളുകളിൽ ടിഎംസി ക്കു തന്നെയാണ് മുൻ‌തൂക്കം പ്രവചിച്ചിരിക്കുന്നത്. പ്രതിപക്ഷത്തു ബിജെപി യും പ്രവചിക്കുന്നു. ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നു തന്നെയാണ് കോൺഗ്രസ് – എൽഡിഫ് മുന്നണി തയ്യാറെടുക്കുന്നത്. 8 ഘട്ടങ്ങളിലായി 294 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. റാലിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരി, ISF പ്രതിനിധിസിദ്ദീഖി മുതലായവരായിരിക്കും മുഖ്യ പ്രാസംഗികർ .

spot_img

Related Articles

Latest news