ന്യൂഡൽഹി: പശ്ചിമബംഗാൾ നിയസഭ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികളും കോണ്‍ഗ്രസും ഐഎസ്എഫും ഉൾപ്പെടുന്ന സംയുക്ത മോർച്ചയുടെ സീറ്റ് ധാരണയായി. ഇടത് പാർട്ടികൾ 165 സീറ്റുകളിലും കോണ്‍ഗ്രസ് 92 സീറ്റുകളിലും മത്സരിക്കും. ഐഎസ്എഫ് 37 സീറ്റ്. വടക്കൻ ബംഗാളിലെ മൂന്ന് സീറ്റുകളെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിൽ ഞായറാഴ്ച തീരുമാനം എടുക്കും.
അബ്ബാസ് സിദ്ധിഖി അടുത്തിടെ രൂപീകരിച്ച പാർട്ടിയാണ് ഐഎസ്എഫ്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ്മ പുതിയ പാർട്ടിയായ ഐഎസ്എഫുമായി സഖ്യം ചേരുന്നതിനെ എതിർത്ത് രംഗത്തു വന്നിരുന്നു. എന്നാൽ ഇതിനെതിരേ, തൃണമൂൽ കോണ്‍ഗ്രസിനെയും ബിജെപിയേയും തകർക്കാൻ എല്ലാ മതേതര കക്ഷികളുമായും യോജിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് ബംഗാൾ കോണ്‍ഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തുകയും ചെയ്തു.