ബെസ്റ്റ് വേ ഡ്രൈവേഴ്സ് അസോസിയേഷൻ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കം; ‘സോൾ ഓഫ് റിയാദ് – സീസൺ 10’ ലോഗോയും 2026 കലണ്ടർ പ്രകാശനവും.

റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്സ് അസോസിയേഷൻ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘സോൾ ഓഫ് റിയാദ് – സീസൺ 10’ എന്ന പേരിൽ സംഘടിപ്പിക്കാനിരിക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനവും 2026 വർഷത്തെ കലണ്ടർ പ്രകാശനവും മലാസ് ഓഡിറ്റോറിയത്തിൽ നടന്നു. സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

നിഹാസ് പാനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശിഹാബ് കരുനാഗപ്പള്ളി മുഖ്യാതിഥിയായി. ഷാഫി പള്ളിക്കൽ സ്വാഗതം ആശംസിച്ചു. ചെയർമാൻ അബ്ദുൽ മജീദ് പൂളക്കാടി മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ പത്ത് വർഷത്തെ യാത്രയും പ്രവാസി സമൂഹത്തിനായി നടത്തിയ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു.

യോഗത്തിൽ ബെസ്റ്റ് വേ സ്ഥാപകൻ ഹസ്സൻ പന്മന, എക്സിക്യൂട്ടീവ് അംഗങ്ങളായ സത്താർ, ജോയ്, ഷമീർ, ഇഖ്ബാൽ, പ്രിൻസ്, ഹസീബ്, റാഷിദ്, കുദൂസ്, ഷാജി ടി.ടി., ഷെഫീഖ്, ഷാജഹാൻ എന്നിവർ പങ്കെടുത്തു. 2026 കലണ്ടറും പത്താം വാർഷിക ലോഗോയും ബെസ്റ്റ് വേ വൈസ് പ്രസിഡന്റ് ഫാറൂഖും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റഹീസ് കൂത്തുപറമ്പ് എന്നിവരും ചേർന്ന് അതിഥികളിൽ നിന്ന് ഏറ്റുവാങ്ങി. ട്രഷറർ ഷാനവാസ് വെമ്പിളി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

spot_img

Related Articles

Latest news