റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ ഒമ്പതാം വാർഷികവും സംഗീത സായാഹ്നം എന്ന പരിപാടിയും റിയാദിലെ ഉമ്മുൽ ഹമാം ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രസ്തുത പരിപാടിയുടെ ഭാഗമായി നടന്ന സാസ്‌കാരിക സമ്മേളനം നിഹാസ് പാനൂരിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രക്ഷാധികാരി അബ്ദുൽ മജീദ് പൂളക്കാടി ആമുഖപ്രസംഗം നടത്തി. സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ട്കാട്, മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, ഗഫൂർ കൊയിലാണ്ടി, സൺ സിറ്റി മാനേജർ മുഹമ്മദ് മഹബൂബൽ,അബു ബത്താൽ, സലീം കളക്കര, ജോസഫ് അതിരുങ്കൽ, ലത്തീഫ് തെച്ചി, റാഫി പാങ്ങോട്, ഷാജി മഠത്തിൽ, നസറുദ്ദീൻ വിജെ, ഷിബു ഉസ്മാൻ, ഷംനാദ് കരുനാഗപ്പള്ളി,സലിം അർത്തിയിൽ, ഇസ്മയിൽപയ്യോളി, രാജേഷ് ഉണ്ണിയാട്ടിൽ, പ്രഡിൻ അലക്സ്, കമറുബാനു ടീച്ചർ, അലി ആലുവ,സലാം പെരുമ്പാവൂർ.ജീബിൻ സമദ്,അഖിനാഷ് കരുനാഗപ്പള്ളി, സലീം വലില്ലാപുഴ അഷ്റഫ് മേച്ചേരി, ഉമ്മർ മുക്കം,ജോൺസൺ മാർക്കോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ജിജോ കണ്ണൂർ സ്വാഗതവും ഷാനവാസ് വെമ്പിള്ളി നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സംഗീത സായാഹ്ന പരിപാടി പ്രശസ്ത ഗിറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കൽ,ഗായിക സുമി അരവിന്ദ്,വിജേഷ് വിജയൻ എന്നിവരും റിയാദിലെ പ്രശ്‌സ്ത ഗായകരായ നൗഫൽ വടകര, ഷൈജു എന്നിവരും ചേർന്നുള്ള സ്റ്റേജ് പ്രോഗ്രാമുകൾ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു.സജിൻ നിഷാൻ, ഉമ്മറലി എന്നിവർ അവതാരകരായുള്ള പരിപാടി,നൗഫൽ കോട്ടയം, ബാബു പട്ടാമ്പി എന്നിവർ കോഡിനേറ്റ് ചെയ്തു.
ഫൗണ്ടർ മെമ്പർ ഹസ്സൻ പന്മന ,രക്ഷാധികാരി മുസ്തഫ നെല്ലിക്കപറമ്പ്, നിർവാഹക സമിതി അംഗങ്ങളായ കണ്ണൻ കോട്ടയം,അരുൺ, ഷാജി കോട്ടയം, ഫറൂഖ്,റയീസ്,അഹമ്മദ് കുദ്ദുസ്,റാഷിദ്, ഷമീർ ബിച്ചു, ഷാഫി, ഇക്ബാൽ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.