റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ റിയാദ് ജനറൽ ബോഡി മീറ്റിംഗും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി രക്ഷാധികാരി മുസ്തഫ നെല്ലിക്കാപറമ്പ് ഉൽഘാടനം ചെയ്തു. ബെസ്റ്റ് വേ പ്രസിഡൻ്റ് നിഹാസ് പാനൂർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൗദിയിലെ മാറി വരുന്നു നിയമ സംവിധാനങ്ങളെ കുറിച്ച് പ്രവർത്തർക്ക് ഉൽബോധനം നൽകി കൊണ്ട് അബ്ദുൽ മജീദ് പൂളക്കാടി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഷാനവാസ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ഒമ്പതാം വാർഷികാഘോഷ പരിപാടിക്ക് രക്ഷാധികാരി മുസ്തഫ നെല്ലിക്കാപറമ്പ് ഉദ്ഘാടനം പ്രസംഗം നടത്തുന്നു.
തുടർന്നു നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ 28 അംഗ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ മജീദ് പൂളക്കാടി (ചെയർമാൻ) നിഹാസ് പാനൂർ (പ്രസിഡന്റ്) കണ്ണൻ കോട്ടയം (ജനറൽ സെക്രട്ടറി), ഷാനവാസ് വെമ്പള്ളി (ട്രഷറർ) ഹസ്സൻ പന്മന ,മുസ്തഫ നെല്ലിക്കാപറമ്പ് (രക്ഷാധികാരികൾ ) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു.
ബെസ്റ്റ് വേ പ്രസിഡന്റ് നിഹാസ് പാനൂർ അധ്യക്ഷ പ്രസംഗം നടത്തുന്നു
അംഗങ്ങളായ ഷമീർ ബിച്ചു, ഷാഫി പള്ളിക്കൽ, ഫാറൂഖ് കൊട്ടുകാട്, അരുൺ, കുത്തൂസ്, റാഷിദ്, റെയ്സ് കണ്ണൂർ, ഇക്ബാൽ, സുബിൻ, അലികുഞ്ഞ്, നിഷാദ് കോട്ടയം, പ്രശാന്ത് കായംകുളം, ജോയ് മാത്യു, പ്രിൻസ് തൃശ്ശൂർ, സെയ്ദ് അലി സത്താർ മാള,, അബൂബക്കർ ,റാഷിദ്, ലാൽ ,ഹസീബ്,ഇക്ബാൽ,രാധൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ജോയിൻ സെക്രട്ടറി ഷാജി കോട്ടയം സ്വാഗതവും, ഹസൻ പന്മന നന്ദിയും രേഖപ്പെടുത്തി.
ബെസ്റ്റ് വേ ചെയർമാൻ അബ്ദുൽ മജീദ് പൂളക്കാടി മുഖ്യപ്രഭാഷണം നടത്തുന്നു.