ബെസ്റ്റ് വേ റിയാദ് ഡ്രൈവേഴ്സ് എട്ടാം വാർഷിക ആഘോഷം

റിയാദ്: റിയാദിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ എട്ടാം വാർഷികം റിയാദിലെ മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പരിപാടി എഴുത്തുകാരനും കഥാകൃത്തുമായ ജോസഫ് അതിരുങ്കൽ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് നിഹാസ് പാനൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഷാനവാസ് വെമ്പിളി ആമുഖ പ്രസംഗം നിർവ്വഹിച്ചു. ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സലീം അർത്തിയിൽ,പുഷ്പരാജൻ,നാസർ ലെയ്സ്,ഷംനാദ് കരുനാഗപ്പള്ളി,വിജയൻ നെയ്യാറ്റിൻകര, റഹിമാൻ മുനമ്പത്ത്,ഷിബു ഉസ്മാൻ,റാഫി പാങ്ങോട്,ഷാജി മഠത്തിൽ,ജയൻ കൊടുങ്ങല്ലൂർ,ലത്തീഫ് തെച്ചി എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി,നസീബ് കലാഭവൻ,സോഫി സുനിൽ,കുഞ്ഞു മുഹമ്മദ്,അൽത്താഫ് കാലിക്കറ്റ്,സത്താർ മാവൂർ, തസ്നിം റിയാസ്, ഏദൻ ഷെറിൻ,എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ബിന്ദു ടീച്ചർ ചിട്ടപെട്ടുത്തിയ ന്യത്ത നൃത്യങ്ങളും സദസ്സിന് നവ്യാനുഭൂതിയേകി.

രാധൻ പാലത്ത്,ഷാജി കോട്ടയം,ഷെമീർ ബിച്ചു,അഹമ്മദ് കുദുസ്,ജിജോ കണ്ണൂർ,അബ്ദുൽ ഹഖ്,ഫിറോസ്,മുസ്തഫ നെല്ലിക്കാപറമ്പ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ ബെസ്റ്റ് വെ സെക്രട്ടറി ഷാഫി സ്വാഗതവും ഹസ്സൻ പന്മന നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news