കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു

ബെംഗളൂരു: കന്നഡ എഴുത്തുകാരനും പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കെ.എസ്. ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു. ബെംഗളുരു സിറ്റി സിവില്‍ കോടതി വളപ്പില്‍ വെച്ചായിരുന്നു കെസ് ഭഗവാന് നേരെ ആക്രമണം നടന്നത്. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ഭഗവാന്റെ മുഖത്തേക്ക് മഷി കുടയുകയായിരുന്നു. മറ്റൊരു കേസില്‍ വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയതായിരുന്നു ഭഗവാന്‍.

മതങ്ങള്‍ക്ക് എതിരായ നിലപാട് ലജ്ജിക്കണമെന്ന് അലറി വിളിച്ചുകൊണ്ടാണ് മഷിയൊഴിച്ചത്. കെഎസ് ഭഗവാന്‍ ഹിന്ദു വികാരം വൃണപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കെസ് ഭഗവാന് നേരെ മഷി എറിഞ്ഞതെന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് മീര ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ മീര രാഘവേന്ദ്രക്കെതിരേ ഹലസൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെയും നിരവധി തവണ “ഹിന്ദുമത വിരുദ്ധ” പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച്‌ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും ഭഗവാന്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ കെഎസ് ഭഗവാനും ഉണ്ടെന്ന് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് വ്യക്തമാക്കിയിരുന്നു.

spot_img

Related Articles

Latest news