റിയാദ്: വാഹനം ഓടിക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടായ മലയാളി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു. തിരുവനന്തപുരം കല്ലമ്ബലം, തോട്ടക്കാട് സ്വദേശി ഭരതന്‍ മധു (56) ആണ് റിയാദില്‍ മരിച്ചത്.30 വര്‍ഷം റിയാദില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം പുതിയ വിസയില്‍ ഒമ്ബത് മാസം മുമ്ബാണ് തിരിച്ചെത്തിയത്.
ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്ബാണ് പുതിയ തൊഴിലുടമയുടെ കീഴില്‍ ജോലി ആരംഭിച്ചത്. വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. റെഡ്ക്രസന്‍റ് ആംബുലന്‍സില്‍ നാഷനല്‍ ഗാര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.