രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിൽ തുടക്കം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിൽ തുടക്കം. എംകെ സ്റ്റാലിൻ രാഹുലിന് പതാക കൈമാറി. ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിൻ്റെ തുടക്കമാണ് ഭാരത് ജോഡോ യാത്രയെന്ന് സോണിയ ഗാന്ധി പറഞ്ഞു.

വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് രാഹുല്‍ഗാന്ധി. എന്നാല്‍ നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ല. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. ഒരുമിച്ച് വെല്ലുവിളികളെ അതിജീവിക്കാന്‍ ആകുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു . ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി ശ്രീപെരുന്പത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം

spot_img

Related Articles

Latest news