റിയാദ് :”ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുക്കൊണ്ട് മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാൻ കോൺഗ്രസിന്റെ സമുന്നതനായ നേതാവ് രാഹുൽഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഓ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം അറിയിച്ചു. ബത്ഹ റമദാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സുരേഷ് ശങ്കർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട് യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, നവസ് വെള്ളിമാട്കുന്ന്, രാജു തൃശൂർ, മാള മുഹിയുദ്ദീൻ ഹാജി , യഹിയ കൊടുങ്ങലൂർ എന്നിവർ ആശംസകൾ അറിയിച്ചു.
ഭാരത് ജോഡോ യാത്രയുടെ ടീഷർട്ടുകൾ ധരിച്ച പ്രവർത്തകരുടെ മുദ്രാവാക്യ വിളികളാൽ സദസ്സ് ആവേശഭരിതമായി.
യോഗത്തിന് സോണി പറക്കൽ സ്വാഗതവും നാസർ വലപ്പാട് നന്ദിയും അറിയിച്ചു.
ഷാജി മതിലകം, ബാബു നിസാർ, ഗഫൂർ ചെന്ത്രാപ്പിന്നി, മാത്യു സിറിയക്,ഇബ്രാഹിം ചേലക്കര,തൽഹത്ത്,
ജമാൽ അറക്കൽ, അബ്ദുൾ റഹീം,
വിൻസൻ്റ്, സലിം മാള, റസാക്ക് മുള്ളൂർക്കര, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.